Thursday, June 3, 2010

തിരിച്ചറിയണം സ്ത്രീ , സ്വാതന്ത്ര്യത്തെ

"ഒരു സ്ത്രീ  സ്ത്രീയായി  ജനിക്കുകയല്ല അവള്‍ സ്ത്രീയായിത്തീരുകയാണ്       " എന്ന് സിമോണ്‍ ദേ ബുവായ് പറഞ്ഞിട്ടുണ്ട്
  .ഒരു കുഞ്ഞു   ജനിച്ച അതിന്‍റെ ചുറ്റുപാടിനെ അറിയാന്‍ കഴ്യുമ്പോഴേക്കും നീയൊരു വ്യക്തിയന്നെന്നതിനുപരി നീയൊരു പെണ്ണാണ്‌ എന്നാണ്   നമ്മള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.സമുഹം തന്നെ ‍സ്ത്രീകള്‍   എങ്ങനെയായിരിക്കണം എന്നതിന് മുന്‍ധാരണകള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട് . ഒരു സ്ത്രീ എങ്ങനെ  ഇരിക്കണം ,നടക്കണം,ആരുടെ കൂടെ  യാത്രാ ചെയ്യണം,എങ്ങനെ കഴിക്കണം ,ആരോടാകെ ചിരിക്കണം,എന്തോകെ ചിന്തിക്കണം  ,എങ്ങനയൂള്ള വിഷയങ്ങള്‍ സംസാരിക്കണം എന്നുവേണ്ട സകലതിനും ഈ മുന്‍ ധാരണകള്‍  ബാധകമാണ്.വീട്ടിലെ  നിലവിളക്ക്,ഭൂമിക്കുസമാനമായ സഹനീയത എന്നിങ്ങനെ അര്‍ത്ഥമില്ലാത്ത  പ്രശംസകളില്‍ സ്ത്രീകളുടെ ജീവിതം ഒതുങ്ങുന്നു.
          കേരളത്തിലെ മധ്യവര്‍ഗ കുടുംബങ്ങളിലെ എണ്‍പത് ശതമാനം പെണ്‍കുട്ടികളും ആരെ വിവാഹം ചെയ്യണമെന്നു ചിന്തിക്കാനുള്ള  സ്വാതന്ത്ര്യം പോലുമില്ല.തന്‍റെതായ  ജീവിത സാധ്യതകളില്‍  നിന്നും ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നാണ് ഇവര്‍ക്ക് കിട്ടുക?
       പുരുഷന്‍ എപ്പോഴും സ്ത്രീയുടെ സംരക്ഷകന്‍ ആകാനാണ്  ആഗ്രഹിക്കുന്നത്.നിന്നെ ഞാന്‍ സംരക്ഷിക്കുന്നതിനാല്‍   ഞാ  ന്‍പറയുന്നത് നീ അനുസരിക്കണമെന്ന ഇതിന്‍റെ ആന്തരികര്‍ത്ഥം സ്ത്രീകളെ രണ്ടാം സ്ഥാനത്തേക്ക് തള്ളി.ഭാര്യ മരിച്ച
പുരുഷനെക്കളും ഭര്‍ത്താവ്മരിച്ച സ്ത്രീയോടാണ് സഹതാപത്തിന്റെ കണ്ണുകള്‍ കൂടുതലും  എത്തുന്നത്‌.ഒരുനാഥനില്ലങ്കില്‍
പിന്നെ സ്ത്രീക് ആരു തുണ എന്നതാണ് ഇതിന്റെ അടിസ്ഥാനം.
         സ്ത്രീകളുടെ ഈ രണ്ടാംതരത്തിനുള്ള അടിസ്ഥാന കാരണം ചാരിത്ര്യ  സങ്കല്‍പം ആണ്.സ്ത്രീകള്‍ ജീവന്‍ പോയാലും ചാരിത്ര്യം സൂക്ഷിക്കണമെന്നാണ്  നമ്മളടങ്ങുന്ന സമൂഹം  വിശ്വസികുന്നത്. പെണ്ണുങ്ങള്‍ മാത്രം വിശുദ്ധിയുടെ  മാലാഖമാര്‍ ആകണമെന്ന് ശഠിക്കുന്നത് എന്തിനാണ്? ആരോ പണ്ട് എഴുതിവച്ച വാക്കാണ്‌ ചാരിത്ര്യം. അതിനു നല്‍കുന്ന ആവശ്യമില്ലാത്ത പവിത്രതയും പരിശുദ്ധിയും  ഇരുപത്തൊന്നാം നൂറ്റാണ്ടിലും  സ്ത്രീകലെക്കുറിച്ചുള്ള  കാഴ്ചപ്പാടില്‍ നമ്മള്‍ എത്ര പിന്നോക്കമാണെന്ന്  തെളിയിക്കുന്നു.
          സമൂഹത്തിന്റെ   മുന്‍‌കൂര്‍ ധാരണകളെ മറികടന്നു എന്താണ് യഥാര്‍ത്ഥ സ്വതന്ത്ര്യമെന്തെന്നും ശാക്തീകരണമെന്നും  സ്ത്രീകള്‍ തിരിച്ചറിയണം. പരസ്യങ്ങളിലെ പുരുഷന്മാരുടെ സുഗന്ധദ്രവ്യ്ങ്ങളിലും കറിമസാലകളിലും
ജ്വല്ലറി പരസ്യങ്ങളിലും കുടുങ്ങികിടക്കുന്നതല്ല സ്ത്രീശക്തിയെന്നത് ഓരോ സ്ത്രീയും  മനസിലാക്കേണ്ടതാണ്. ഫെമിനിസം പറയാനുള്ള ആവേശം പ്രവര്‍ത്തിയില്‍  കാണുംപോളാണ്       പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതെ, പ്രശ്നങ്ങള്‍  ഉണ്ടാവണം .അതില്‍നിന്നും പരിഹാരങ്ങളും .
മേരി വോള്സ്ട്ടന്‍ ക്രാഫ്ട്ടറിന്റെ   ഈ വരികള്‍ എവിടെ ഓര്‍ക്കാം ."I do not which women to have power over men ; but over themselves "     

2 comments:

  1. 'ആരോ പണ്ട് എഴുതി വച്ച വാക്കാണ് ചാരിത്ര്യം?' എന്താ കാര്‍ത്തിക അര്‍ഥമാക്കുന്നേ? പുരുഷന്‍ കാണുന്ന സ്ത്രീകളെ മുഴുവന്‍ പ്രാപിച്ച് ജീവിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ആരാണ് പറഞ്ഞത്? കാണുന്ന പെണ്ണുങ്ങളെല്ലാമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു പുരുഷനെ സമൂഹത്തില്‍ വല്യ ആളായാണോ കാണുന്നത്..അയാളോട് സമൂഹത്തിന് നല്ല ബഹുമാനമാണോ? എന്റെ അനുഭവത്തില്‍ ഇതുവരെ തോന്നിയിട്ടില്ല..മാത്രമല്ല..ഫെമിനിസം കൊണ്ടു വരേണ്ടത് സമൂഹത്തിന്റെ മുന്‍ധാരണകളെ മറികടന്നാണെന്ന് പറഞ്ഞു. ആ സമൂഹത്തെപ്പറ്റി ഒന്ന് ചിന്തിക്കുക..കേരളമാണിവിടം, ചട്ടക്കൂടുകള്‍ തകര്‍ക്കാനുള്ള മന:സ്ഥിതിയാണ് ആദ്യം വേണ്ടത്. അതുണ്ടാക്കാന്‍ നോക്കട്ടെ എല്ലാവരും. പ്രവൃത്തി താനേ വരും. ആദ്യം തന്നെ പ്രവര്‍ത്തിക്കുകയെന്നത് അല്പം ബാലിശമായ വിലയിരുത്തലായിപ്പോയി. സിഗരറ്റ് വലിച്ച് കള്ളുകുടിച്ച് ആണുങ്ങളുടെ തോളില്‍ കൈയിട്ട് നടന്ന് ബുദ്ധിജീവി ഡയലോഗ് പറയലാണ് ഇന്നത്തെ മലയാളി ഫെമിനിസ്റ്റ് സ്റ്റൈല്‍..ആ സ്റ്റൈല്‍ അനുകരിക്കാതിരിക്കുക..സ്ത്രീക്ക് സ്ത്രീ ആയി ജീവിക്കാനുള്ള അവസരം നല്‍കണമെന്ന വാക്കുകള്‍ പുറത്ത് വരാന്‍ അതിനുള്ള മനസിനെ പാകപ്പെടുത്തു..best f luck!!1

    ReplyDelete
  2. man takes care of the woman, but he gets that power from woman. god has created man and woman in such a way.. it's a give and take policy
    woman is never below or above man

    ReplyDelete