Wednesday, May 26, 2010

ഇറോം ഷര്‍മിള പോരാട്ടത്തിന്റെ ശക്തി

.
നാധിപത്യം എന്ന വാക്കിന് അവിടെ അര്‍ത്ഥമില്ല . ഏതു  നിമിഷവും ആരെയും സംശയിക്കാം, തോക്കിന്‍ കുഴലിനു മുന്നില്‍ നിര്‍ത്താം,വെടി വെയ്ക്കാം.പെണ്‍കുട്ടികള്‍ ബാലല്‍സംഗത്തിനു   ഇരയാകം. അഴിമതി നിറഞ്ഞ ഭരണം ഒരു വശത്ത്, തൊഴിലില്ലായ്മയും  വിലകയറ്റവും കൊണ്ട് നിറഞ്ഞ ജീവിതങ്ങള്‍ മറു വശത്ത്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപൂരിലാണിത് .ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയട്ടും അനങ്ങാന്‍ കഴിയാത്ത  ജനത.1957 -ല്‍  സൈന്യങ്ങള്‍ക്ക് പ്രത്യക അവകാശം നല്‍കുന്ന AFSPA (Armed forces of special act) നിലവില്‍ വന്നത്. സൈന്യത്തെ  പിന്‍വലിക്കണമെന്നു  അവിശ്യപ്പെട്ടു 10 വര്‍ഷമായി നിരഹാരം കിടക്കുന്ന ഇറോം ഷര്‍മിള കുറിച് എത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആത്മഹത്യാ ശ്രമത്തിനെതിരെ ഗവര്‍ണ്‍മെന്റ് കേസ് എടുത്തു. തന്‍റെ ജനത അനുഭവിക്കുന്ന അസ്വാതന്ത്രിത്തിന്റെ  പോരാട്ട ശബ്ദമായി ഷര്‍മിള ജീവിക്കുന്നു, നിരഹാരിയായി.

.