Friday, January 28, 2011
Thursday, June 3, 2010
തിരിച്ചറിയണം സ്ത്രീ , സ്വാതന്ത്ര്യത്തെ
"ഒരു സ്ത്രീ സ്ത്രീയായി ജനിക്കുകയല്ല അവള് സ്ത്രീയായിത്തീരുകയാണ് " എന്ന് സിമോണ്‍ ദേ ബുവായ് പറഞ്ഞിട്ടുണ്ട്
.ഒരു കുഞ്ഞു ജനിച്ച അതിന്റെ ചുറ്റുപാടിനെ അറിയാന്‍ കഴ്യുമ്പോഴേക്കും നീയൊരു വ്യക്തിയന്നെന്നതിനുപരി നീയൊരു പെണ്ണാണ് എന്നാണ് നമ്മള് പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.സമുഹം തന്നെ സ്ത്രീകള്‍ എങ്ങനെയായിരിക്കണം എന്നതിന് മുന്‍ധാരണകള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട് . ഒരു സ്ത്രീ എങ്ങനെ ഇരിക്കണം ,നടക്കണം,ആരുടെ കൂടെ യാത്രാ ചെയ്യണം,എങ്ങനെ കഴിക്കണം ,ആരോടാകെ ചിരിക്കണം,എന്തോകെ ചിന്തിക്കണം ,എങ്ങനയൂള്ള വിഷയങ്ങള്‍ സംസാരിക്കണം എന്നുവേണ്ട സകലതിനും ഈ മുന്‍ ധാരണകള്‍ ബാധകമാണ്.വീട്ടിലെ നിലവിളക്ക്,ഭൂമിക്കുസമാനമായ സഹനീയത എന്നിങ്ങനെ അര്‍ത്ഥമില്ലാത്ത പ്രശംസകളില്‍ സ്ത്രീകളുടെ ജീവിതം ഒതുങ്ങുന്നു.
കേരളത്തിലെ മധ്യവര്‍ഗ കുടുംബങ്ങളിലെ എണ്‍പത് ശതമാനം പെണ്‍കുട്ടികളും ആരെ വിവാഹം ചെയ്യണമെന്നു ചിന്തിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.തന്റെതായ ജീവിത സാധ്യതകളില്‍ നിന്നും ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നാണ് ഇവര്‍ക്ക് കിട്ടുക?
പുരുഷന് എപ്പോഴും സ്ത്രീയുടെ സംരക്ഷകന്‍ ആകാനാണ് ആഗ്രഹിക്കുന്നത്.നിന്നെ ഞാന്‍ സംരക്ഷിക്കുന്നതിനാല്‍ ഞാ ന്പറയുന്നത് നീ അനുസരിക്കണമെന്ന ഇതിന്റെ ആന്തരികര്‍ത്ഥം സ്ത്രീകളെ രണ്ടാം സ്ഥാനത്തേക്ക് തള്ളി.ഭാര്യ മരിച്ച
പുരുഷനെക്കളും ഭര്‍ത്താവ്മരിച്ച സ്ത്രീയോടാണ് സഹതാപത്തിന്റെ കണ്ണുകള്‍ കൂടുതലും എത്തുന്നത്.ഒരുനാഥനില്ലങ്കില്
പിന്നെ സ്ത്രീക് ആരു തുണ എന്നതാണ് ഇതിന്റെ അടിസ്ഥാനം.
സ്ത്രീകളുടെ ഈ രണ്ടാംതരത്തിനുള്ള അടിസ്ഥാന കാരണം ചാരിത്ര്യ സങ്കല്പം ആണ്.സ്ത്രീകള്‍ ജീവന് പോയാലും ചാരിത്ര്യം സൂക്ഷിക്കണമെന്നാണ് നമ്മളടങ്ങുന്ന സമൂഹം വിശ്വസികുന്നത്. പെണ്ണുങ്ങള് മാത്രം വിശുദ്ധിയുടെ മാലാഖമാര്‍ ആകണമെന്ന് ശഠിക്കുന്നത് എന്തിനാണ്? ആരോ പണ്ട് എഴുതിവച്ച വാക്കാണ് ചാരിത്ര്യം. അതിനു നല്കുന്ന ആവശ്യമില്ലാത്ത പവിത്രതയും പരിശുദ്ധിയും ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകലെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ നമ്മള് എത്ര പിന്നോക്കമാണെന്ന് തെളിയിക്കുന്നു.
സമൂഹത്തിന്റെ മുന്‍കൂര്‍ ധാരണകളെ മറികടന്നു എന്താണ് യഥാര്‍ത്ഥ സ്വതന്ത്ര്യമെന്തെന്നും ശാക്തീകരണമെന്നും സ്ത്രീകള്‍ തിരിച്ചറിയണം. പരസ്യങ്ങളിലെ പുരുഷന്മാരുടെ സുഗന്ധദ്രവ്യ്ങ്ങളിലും കറിമസാലകളിലും
ജ്വല്ലറി പരസ്യങ്ങളിലും കുടുങ്ങികിടക്കുന്നതല്ല സ്ത്രീശക്തിയെന്നത് ഓരോ സ്ത്രീയും മനസിലാക്കേണ്ടതാണ്. ഫെമിനിസം പറയാനുള്ള ആവേശം പ്രവര്‍ത്തിയില്‍ കാണുംപോളാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതെ, പ്രശ്നങ്ങള്‍ ഉണ്ടാവണം .അതില്‍നിന്നും പരിഹാരങ്ങളും .
മേരി വോള്സ്ട്ടന് ക്രാഫ്ട്ടറിന്റെ ഈ വരികള്‍ എവിടെ ഓര്‍ക്കാം ."I do not which women to have power over men ; but over themselves "
Tuesday, June 1, 2010
ഇത്തിരി ഭംഗിയും ഒത്തിരി ഓര്‍മകളും
.
ആനയുടെ കുടെ രണ്ടോ മൂന്നോ പക്കമേളക്കാരുണ്ടായിരുന്നു. അവരുടെ താളത്തിന് അനുസരിച്ച് ആന പതുക്കെ നടന്നു വന്നു. വീട്ടില്‍ എല്ലാവരും തിരക്കിലാണ്. അമ്മ നിലവിളക്ക് കത്തിക്കുന്നു. വട്ടത്തില്‍ ചാണകം മെഴുകിയട്ടു അതിലൊരു തുശനിലയിട്ടു അതിലാണ് വിളക്ക് കത്തിക്കുന്നത്. നെല്ല് എടുക്കുന്നതിന്റെ ബഹളം. ചേച്ചി സാംബ്രണിത്തിരി കത്തിക്കുന്നു. അന്തിരീക്ഷത്തില്‍ സാംബ്രാണിത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം. അമ്പലത്തില്‍ നിന്നും പറ വരുന്നുണ്ട്. പറയെന്നു വച്ചാല്‍ ഭഗവാനെയെഴുന്നെള്ളിച്ചു കൊണ്ട് വരുന്നതാണ്.ഭഗവാനെ ആനയുടെ പുറത്തിരുത്തിയാണ് കൊണ്ട് വരുന്നത്. ആനയുടെ പുറകില്‍ നാട്ടിലെ കുറച്ചു ആളുകളും ഉണ്ട് .ആന മുറ്റത്ത് എത്തി, പക്കമേളം ഉച്ചത്തിലായി .അടുത്ത ഊഴം എന്റെതാണ്. ഞാന്‍ വിളറി വെളുത്ത് പേടിച്ചു പൂമുഖതു നില്‍പ്പുണ്ട്. അമ്മ എന്നെ ഉച്ചത്തില്‍ വിളിക്കുന്നുണ്ട്. ഞാന്‍ പതുക്കെ മുന്നോട്ടു ചെന്നു, ആനയുടെ മുന്നിലിരിക്കുന്ന പറയിലേക്ക് നെല്ല് വരി ഇടേണ്ടത് ഞാനാണ്. ഞാന്‍ നെല്ല് വാരാന്‍ തുടങ്ങി. ആനയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നോ! ആനക്ക് എന്തോ ഒരു വശപ്പിശക്. ആന അതാ കൊമ്പ് കുടഞ്ഞു എന്റെ നേരെ വരുന്നു. അയ്യോ! അമ്മെ ഞാന്‍ നിലവിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു. എല്ലാം ശൂന്യം. ആന എവിടെ? എവിടേയോ പക്കമേളം കേള്‍ക്കുന്നുണ്ട്.അത് അടുത്തടുത്ത് വരുന്നു. ഇവിടയും പറയിടീല്‍ ഉണ്ടോ. ഞാന്‍ ആകാംഷയോടെ ജനല്‍ തുറന്നു നോക്കി. ഏതോ ഒരു ജുവലറി പരസ്യമാണ് പരസ്യ വണ്ടിയില്‍ കുറെ പക്കമേളക്കാരും ഇരിക്കുന്നു.
എന്റെ ഓര്‍മ്മകള്‍ വീണ്ടും നാട്ടിലക്ക് തിരിച്ചു. പണ്ട് നാട്ടില്‍ മഴക്കാലമായാല്‍ വെള്ളം പോകുമായിരുന്നു. വയലിന്റെ മധ്യത്തിലുടെഉള്ള വഴിയെല്ലാം വെള്ളത്തിനടിയിലാകും . വീടുകളുടെ മേല്‍ക്കൂര മാത്രമേ കാണാന്‍ കഴിയുള്ളൂ. അവിടെ ചെന്നാല്‍ ആളുകള്‍ വള്ളത്തിലൂടെ പോകുന്നത് കാണാം. വള്ളത്തില്‍ ആവശ്യമായ സാധനസാമഗ്രഹികള്‍ എല്ലാം കാണും. അടുത്തുള്ള സ്കൂളാണ് l ആണ് ഇനി അവരുടെ വീട്. എല്ലാ വര്‍ഷവും രണ്ടു മാസം അവരുടെ വീട് അവിടമാണ്. അവിടെയാണ് ഞാന്‍ പഠിച്ചതും. ആ രണ്ടു മാസം ദുരിതവും കഷ്ടപ്പാടും ആണ് അവരുടെ കൂട്ട്.
മുറിയുടെ ജനലുകളും വാതിലുകളും ചെറിയ ശബ്ദത്തോടെ ഒന്ന് കുലുങ്ങി. താഴെയുള്ള റോഡിലൂടെ ഒരു വോള്‍വോ ബസ് പോയതാണ്. വീട്ടില്‍ പോയാല്‍ ഒരു വാഹനത്തിന്റെയും ശബ്ദം കേള്‍ക്കില്ല. വല്ലപ്പോഴും ഒരോട്ടോയോ ബൈയ്ക്കോ പോയലായി. പണ്ടൊക്കെ അതും ഇല്ലായിരുന്നു. കുയിലുകളും കാക്കകളും കരിയിലകിളിയും ഓലെഞാലിക്കിളിയും എല്ലാം ചേര്‍ന്നുള്ള ഒരു ഓര്‍ക്കസ്ട്ര ടീം തന്നെ ഉണ്ട്. അവിടെയുള്ള നിശബ്ധതയ്ക്ക് തന്നെ എന്തൊരു ഭംഗിയാണ്!
വീട്ടിലേക്കു വരുന്ന നടവഴിയില്‍ ഒരു വാകയുണ്ട് അതു പൂത്തു കഴിഞ്ഞാല്‍ അതിന്റെ ചുവടു പൂമെത്തയാണ്. ആകാശത്തിന്റെ കീഴില്‍ ഒരു മഞ്ഞ കൂടാരം മാതിരിയാണ് അത് നില്‍ക്കുന്നത്. അതിന്റെ മുകളില്‍ മറ്റൊരു ലോകം കാണാം. തത്തകളും വണ്ടുകളും കിളികളും അണ്ണാറകണ്ണന്മാരും കുരുവികളും തുമ്പികളും അറിഞ്ഞു കൂടാത്ത എത്രയോ ചെറിയ പുഴുക്കളും കുഞ്ഞു ജീവികളും ഇവരെല്ലാം കൂടി അവിടെ എത്ര ഒത്തൊരുമയോടെയാണ് കഴിയുന്നത്. ആ വാക പൂക്കുന്നതും കാത്ത് ഞാന്‍ ഇരിക്കും.
.
ആനയുടെ കുടെ രണ്ടോ മൂന്നോ പക്കമേളക്കാരുണ്ടായിരുന്നു. അവരുടെ താളത്തിന് അനുസരിച്ച് ആന പതുക്കെ നടന്നു വന്നു. വീട്ടില്‍ എല്ലാവരും തിരക്കിലാണ്. അമ്മ നിലവിളക്ക് കത്തിക്കുന്നു. വട്ടത്തില്‍ ചാണകം മെഴുകിയട്ടു അതിലൊരു തുശനിലയിട്ടു അതിലാണ് വിളക്ക് കത്തിക്കുന്നത്. നെല്ല് എടുക്കുന്നതിന്റെ ബഹളം. ചേച്ചി സാംബ്രണിത്തിരി കത്തിക്കുന്നു. അന്തിരീക്ഷത്തില്‍ സാംബ്രാണിത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം. അമ്പലത്തില്‍ നിന്നും പറ വരുന്നുണ്ട്. പറയെന്നു വച്ചാല്‍ ഭഗവാനെയെഴുന്നെള്ളിച്ചു കൊണ്ട് വരുന്നതാണ്.ഭഗവാനെ ആനയുടെ പുറത്തിരുത്തിയാണ് കൊണ്ട് വരുന്നത്. ആനയുടെ പുറകില്‍ നാട്ടിലെ കുറച്ചു ആളുകളും ഉണ്ട് .ആന മുറ്റത്ത് എത്തി, പക്കമേളം ഉച്ചത്തിലായി .അടുത്ത ഊഴം എന്റെതാണ്. ഞാന്‍ വിളറി വെളുത്ത് പേടിച്ചു പൂമുഖതു നില്‍പ്പുണ്ട്. അമ്മ എന്നെ ഉച്ചത്തില്‍ വിളിക്കുന്നുണ്ട്. ഞാന്‍ പതുക്കെ മുന്നോട്ടു ചെന്നു, ആനയുടെ മുന്നിലിരിക്കുന്ന പറയിലേക്ക് നെല്ല് വരി ഇടേണ്ടത് ഞാനാണ്. ഞാന്‍ നെല്ല് വാരാന്‍ തുടങ്ങി. ആനയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നോ! ആനക്ക് എന്തോ ഒരു വശപ്പിശക്. ആന അതാ കൊമ്പ് കുടഞ്ഞു എന്റെ നേരെ വരുന്നു. അയ്യോ! അമ്മെ ഞാന്‍ നിലവിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു. എല്ലാം ശൂന്യം. ആന എവിടെ? എവിടേയോ പക്കമേളം കേള്‍ക്കുന്നുണ്ട്.അത് അടുത്തടുത്ത് വരുന്നു. ഇവിടയും പറയിടീല്‍ ഉണ്ടോ. ഞാന്‍ ആകാംഷയോടെ ജനല്‍ തുറന്നു നോക്കി. ഏതോ ഒരു ജുവലറി പരസ്യമാണ് പരസ്യ വണ്ടിയില്‍ കുറെ പക്കമേളക്കാരും ഇരിക്കുന്നു.എന്റെ ഓര്‍മ്മകള്‍ വീണ്ടും നാട്ടിലക്ക് തിരിച്ചു. പണ്ട് നാട്ടില്‍ മഴക്കാലമായാല്‍ വെള്ളം പോകുമായിരുന്നു. വയലിന്റെ മധ്യത്തിലുടെഉള്ള വഴിയെല്ലാം വെള്ളത്തിനടിയിലാകും . വീടുകളുടെ മേല്‍ക്കൂര മാത്രമേ കാണാന്‍ കഴിയുള്ളൂ. അവിടെ ചെന്നാല്‍ ആളുകള്‍ വള്ളത്തിലൂടെ പോകുന്നത് കാണാം. വള്ളത്തില്‍ ആവശ്യമായ സാധനസാമഗ്രഹികള്‍ എല്ലാം കാണും. അടുത്തുള്ള സ്കൂളാണ് l ആണ് ഇനി അവരുടെ വീട്. എല്ലാ വര്‍ഷവും രണ്ടു മാസം അവരുടെ വീട് അവിടമാണ്. അവിടെയാണ് ഞാന്‍ പഠിച്ചതും. ആ രണ്ടു മാസം ദുരിതവും കഷ്ടപ്പാടും ആണ് അവരുടെ കൂട്ട്.
മുറിയുടെ ജനലുകളും വാതിലുകളും ചെറിയ ശബ്ദത്തോടെ ഒന്ന് കുലുങ്ങി. താഴെയുള്ള റോഡിലൂടെ ഒരു വോള്‍വോ ബസ് പോയതാണ്. വീട്ടില്‍ പോയാല്‍ ഒരു വാഹനത്തിന്റെയും ശബ്ദം കേള്‍ക്കില്ല. വല്ലപ്പോഴും ഒരോട്ടോയോ ബൈയ്ക്കോ പോയലായി. പണ്ടൊക്കെ അതും ഇല്ലായിരുന്നു. കുയിലുകളും കാക്കകളും കരിയിലകിളിയും ഓലെഞാലിക്കിളിയും എല്ലാം ചേര്‍ന്നുള്ള ഒരു ഓര്‍ക്കസ്ട്ര ടീം തന്നെ ഉണ്ട്. അവിടെയുള്ള നിശബ്ധതയ്ക്ക് തന്നെ എന്തൊരു ഭംഗിയാണ്!
വീട്ടിലേക്കു വരുന്ന നടവഴിയില്‍ ഒരു വാകയുണ്ട് അതു പൂത്തു കഴിഞ്ഞാല്‍ അതിന്റെ ചുവടു പൂമെത്തയാണ്. ആകാശത്തിന്റെ കീഴില്‍ ഒരു മഞ്ഞ കൂടാരം മാതിരിയാണ് അത് നില്‍ക്കുന്നത്. അതിന്റെ മുകളില്‍ മറ്റൊരു ലോകം കാണാം. തത്തകളും വണ്ടുകളും കിളികളും അണ്ണാറകണ്ണന്മാരും കുരുവികളും തുമ്പികളും അറിഞ്ഞു കൂടാത്ത എത്രയോ ചെറിയ പുഴുക്കളും കുഞ്ഞു ജീവികളും ഇവരെല്ലാം കൂടി അവിടെ എത്ര ഒത്തൊരുമയോടെയാണ് കഴിയുന്നത്. ആ വാക പൂക്കുന്നതും കാത്ത് ഞാന്‍ ഇരിക്കും. .
Wednesday, May 26, 2010
ഇറോം ഷര്‍മിള പോരാട്ടത്തിന്റെ ശക്തി
.
ജനാധിപത്യം എന്ന വാക്കിന് അവിടെ അര്‍ത്ഥമില്ല . ഏതു നിമിഷവും ആരെയും സംശയിക്കാം, തോക്കിന് കുഴലിനു മുന്നില്‍ നിര്‍ത്താം,വെടി വെയ്ക്കാം.പെണ്‍കുട്ടികള്‍ ബാലല്‍സംഗത്തിനു ഇരയാകം. അഴിമതി നിറഞ്ഞ ഭരണം ഒരു വശത്ത്, തൊഴിലില്ലായ്മയും വിലകയറ്റവും കൊണ്ട് നിറഞ്ഞ ജീവിതങ്ങള്‍ മറു വശത്ത്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപൂരിലാണിത് .ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയട്ടും അനങ്ങാന്‍ കഴിയാത്ത ജനത.1957 -ല്‍ സൈന്യങ്ങള്‍ക്ക് പ്രത്യക അവകാശം നല്കുന്ന AFSPA (Armed forces of special act) നിലവില്‍ വന്നത്. സൈന്യത്തെ പിന്‍വലിക്കണമെന്നു അവിശ്യപ്പെട്ടു 10 വര്‍ഷമായി നിരഹാരം കിടക്കുന്ന ഇറോം ഷര്‍മിള കുറിച് എത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആത്മഹത്യാ ശ്രമത്തിനെതിരെ ഗവര്ണ്മെന്റ് കേസ് എടുത്തു. തന്റെ ജനത അനുഭവിക്കുന്ന അസ്വാതന്ത്രിത്തിന്റെ പോരാട്ട ശബ്ദമായി ഷര്‍മിള ജീവിക്കുന്നു, നിരഹാരിയായി.
.
ജനാധിപത്യം എന്ന വാക്കിന് അവിടെ അര്‍ത്ഥമില്ല . ഏതു നിമിഷവും ആരെയും സംശയിക്കാം, തോക്കിന് കുഴലിനു മുന്നില്‍ നിര്‍ത്താം,വെടി വെയ്ക്കാം.പെണ്‍കുട്ടികള്‍ ബാലല്‍സംഗത്തിനു ഇരയാകം. അഴിമതി നിറഞ്ഞ ഭരണം ഒരു വശത്ത്, തൊഴിലില്ലായ്മയും വിലകയറ്റവും കൊണ്ട് നിറഞ്ഞ ജീവിതങ്ങള്‍ മറു വശത്ത്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപൂരിലാണിത് .ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയട്ടും അനങ്ങാന്‍ കഴിയാത്ത ജനത.1957 -ല്‍ സൈന്യങ്ങള്‍ക്ക് പ്രത്യക അവകാശം നല്കുന്ന AFSPA (Armed forces of special act) നിലവില്‍ വന്നത്. സൈന്യത്തെ പിന്‍വലിക്കണമെന്നു അവിശ്യപ്പെട്ടു 10 വര്‍ഷമായി നിരഹാരം കിടക്കുന്ന ഇറോം ഷര്‍മിള കുറിച് എത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആത്മഹത്യാ ശ്രമത്തിനെതിരെ ഗവര്ണ്മെന്റ് കേസ് എടുത്തു. തന്റെ ജനത അനുഭവിക്കുന്ന അസ്വാതന്ത്രിത്തിന്റെ പോരാട്ട ശബ്ദമായി ഷര്‍മിള ജീവിക്കുന്നു, നിരഹാരിയായി..
Subscribe to:
Posts (Atom)

