Tuesday, June 1, 2010

ഇത്തിരി ഭംഗിയും ഒത്തിരി ഓര്‍മകളും

.
ആനയുടെ കു‌ടെ രണ്ടോ മൂന്നോ പക്കമേളക്കാരുണ്ടായിരുന്നു. അവരുടെ താളത്തിന് അനുസരിച്ച് ആന പതുക്കെ നടന്നു വന്നു. വീട്ടില്‍ എല്ലാവരും തിരക്കിലാണ്. അമ്മ നിലവിളക്ക് കത്തിക്കുന്നു. വട്ടത്തില്‍ ചാണകം മെഴുകിയട്ടു അതിലൊരു തുശനിലയിട്ടു അതിലാണ് വിളക്ക് കത്തിക്കുന്നത്. നെല്ല് എടുക്കുന്നതിന്റെ ബഹളം. ചേച്ചി സാംബ്രണിത്തിരി  കത്തിക്കുന്നു. അന്തിരീക്ഷത്തില്‍ സാംബ്രാണിത്തിരിയുടെയും കര്പ്പൂരത്തിന്റെയും ഗന്ധം. അമ്പലത്തില്‍ നിന്നും പറ വരുന്നുണ്ട്. പറയെന്നു വച്ചാല്‍ ഭഗവാനെയെഴുന്നെള്ളിച്ചു കൊണ്ട് വരുന്നതാണ്.ഭഗവാനെ ആനയുടെ പുറത്തിരുത്തിയാണ് കൊണ്ട് വരുന്നത്. ആനയുടെ പുറകില്‍ നാട്ടിലെ കുറച്ചു ആളുകളും ഉണ്ട് .ആന മുറ്റത്ത്‌ എത്തി, പക്കമേളം ഉച്ചത്തിലായി .അടുത്ത ഊഴം എന്റെതാണ്. ഞാന്‍ വിളറി വെളുത്ത് പേടിച്ചു പൂമുഖതു നില്‍പ്പുണ്ട്. അമ്മ എന്നെ ഉച്ചത്തില്‍ വിളിക്കുന്നുണ്ട്. ഞാന്‍ പതുക്കെ മുന്നോട്ടു ചെന്നു, ആനയുടെ  മുന്നിലിരിക്കുന്ന പറയിലേക്ക്  നെല്ല് വരി ഇടേണ്ടത് ഞാനാണ്‌. ഞാന്‍  നെല്ല് വാരാന്‍ തുടങ്ങി. ആനയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നോ! ആനക്ക് എന്തോ ഒരു വശപ്പിശക്. ആന അതാ കൊമ്പ് കുടഞ്ഞു എന്റെ നേരെ വരുന്നു. അയ്യോ! അമ്മെ  ഞാന്‍  നിലവിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു. എല്ലാം ശൂന്യം. ആന എവിടെ? എവിടേയോ പക്കമേളം കേള്‍ക്കുന്നുണ്ട്.അത് അടുത്തടുത്ത്  വരുന്നു. ഇവിടയും പറയിടീല്‍ ഉണ്ടോ. ഞാന്‍ ആകാംഷയോടെ  ജനല്‍ തുറന്നു നോക്കി. ഏതോ ഒരു ജുവലറി പരസ്യമാണ് പരസ്യ വണ്ടിയില്‍ കുറെ പക്കമേളക്കാരും ഇരിക്കുന്നു.
           എന്റെ ഓര്‍മ്മകള്‍ വീണ്ടും നാട്ടിലക്ക് തിരിച്ചു. പണ്ട് നാട്ടില്‍ മഴക്കാലമായാല്‍ വെള്ളം പോകുമായിരുന്നു. വയലിന്റെ മധ്യത്തിലുടെഉള്ള വഴിയെല്ലാം വെള്ളത്തിനടിയിലാകും . വീടുകളുടെ മേല്‍ക്കൂര മാത്രമേ കാണാന്‍ കഴിയുള്ളൂ. അവിടെ ചെന്നാല്‍ ആളുകള്‍ വള്ളത്തിലൂടെ പോകുന്നത് കാണാം. വള്ളത്തില്‍ ആവശ്യമായ സാധനസാമഗ്രഹികള്‍ എല്ലാം കാണും. അടുത്തുള്ള സ്കൂളാണ് l ആണ് ഇനി അവരുടെ വീട്. എല്ലാ വര്‍ഷവും രണ്ടു മാസം അവരുടെ വീട് അവിടമാണ്. അവിടെയാണ് ഞാന്‍ പഠിച്ചതും. ആ രണ്ടു മാസം ദുരിതവും കഷ്ടപ്പാടും ആണ് അവരുടെ കൂട്ട്.
             മുറിയുടെ ജനലുകളും വാതിലുകളും ചെറിയ ശബ്ദത്തോടെ ഒന്ന് കുലുങ്ങി. താഴെയുള്ള  റോഡിലൂടെ  ഒരു വോള്‍വോ ബസ്‌ പോയതാണ്. വീട്ടില്‍ പോയാല്‍ ഒരു വാഹനത്തിന്റെയും ശബ്ദം കേള്‍ക്കില്ല. വല്ലപ്പോഴും ഒരോട്ടോയോ ബൈയ്ക്കോ പോയലായി. പണ്ടൊക്കെ അതും ഇല്ലായിരുന്നു. കുയിലുകളും കാക്കകളും കരിയിലകിളിയും ഓലെഞാലിക്കിളിയും എല്ലാം ചേര്‍ന്നുള്ള ഒരു ഓര്‍ക്കസ്ട്ര ടീം തന്നെ ഉണ്ട്. അവിടെയുള്ള നിശബ്ധതയ്ക്ക്  തന്നെ എന്തൊരു ഭംഗിയാണ്!
              വീട്ടിലേക്കു വരുന്ന നടവഴിയില്‍  ഒരു വാകയുണ്ട് അതു പൂത്തു കഴിഞ്ഞാല്‍ അതിന്റെ ചുവടു പൂമെത്തയാണ്. ആകാശത്തിന്റെ കീഴില്‍ ഒരു മഞ്ഞ കൂടാരം മാതിരിയാണ് അത് നില്‍ക്കുന്നത്. അതിന്റെ മുകളില്‍ മറ്റൊരു  ലോകം കാണാം. തത്തകളും വണ്ടുകളും കിളികളും അണ്ണാറകണ്ണന്മാരും കുരുവികളും തുമ്പികളും അറിഞ്ഞു കൂടാത്ത എത്രയോ ചെറിയ പുഴുക്കളും  കുഞ്ഞു ജീവികളും ഇവരെല്ലാം കൂടി അവിടെ എത്ര ഒത്തൊരുമയോടെയാണ് കഴിയുന്നത്. ആ വാക പൂക്കുന്നതും കാത്ത് ഞാന്‍ ഇരിക്കും. 




.

No comments:

Post a Comment